ഓരോ വീട്ടിലും വറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കണം എന്ന് മാര്‍ത്തോമ സഭ

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമ സഭ. മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറയുന്നു. മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ചികിത്സയ്ക്കായി നല്‍കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. അത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല.

ഇന്നലെ വരെ തെറ്റെന്നും പറഞ്ഞത് ഇന്ന് ശരിയാണെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയുണ്ട്? അദ്ദേഹം ചോദിച്ചു. ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മാര്‍ത്തോമ സഭ തീരുമാനമെടുത്തിട്ടില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മേന്മകള്‍ വിലയിരുത്തില്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.