താഴെവീണ മൊബൈല്‍ഫോണ്‍ എടുക്കാന്‍ ശ്രമം ; സിനിമാ തീയേറ്ററിലെ കസേരകള്‍ക്കിടയില്‍ തല കുടുങ്ങിയ യുവാവ്‌ മരിച്ചു

ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. സിനിമ കാണുന്നതിനിടെ യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ സീറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൊബൈല്‍ ഫോണ്‍ കുനിഞ്ഞിരുന്ന് എടുക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്‌റെസ്റ്റ് വീണു ഇയാളുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് ഫൂട്ട്‌റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ പുറത്തെടുത്ത്. തല കുടുങ്ങിയ വെപ്രാളത്തിനിടെ ഇയാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഇതാണ് മരണകാരണമായതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. യുവാവ് അപകടത്തില്‍പ്പെട്ടതറിഞ്ഞ് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. മാര്‍ച്ച് ഒമ്പതിനാണ് അപകടമുണ്ടായതെങ്കിലും വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്‌.