എന്‍ഫീല്‍ഡ് ആരാധകര്‍ ഈ പരസ്യം കാണരുത് ; വീണ്ടും വീണ്ടും എന്‍ഫീല്‍ഡിനെ ട്രോളി വീണ്ടും ഡോമിനാര്‍ (വീഡിയോ)

ഇന്ത്യന്‍ നിരത്തിലെ ഇരുചക്രവാഹനങ്ങളില്‍ രാജാവ് ആണ് റോയല്‍ എന്‍ഫീല്‍ഡ്. ഒരു കാലത്ത് ഏവരുടെയും സ്വപ്നമായ ഈ വാഹനം ഇപ്പോള്‍ നിരത്തുകളില്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആ പഴയ പ്രതാപം ബൈക്കിനു കൈമോശം വരുകയും ചെയ്തു. ഇതിന്റെ ഇടയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ ട്രോളി ബജാജ് ഡോമിനാര്‍ പരസ്യം ഇറക്കിയത്. അതിനെതിരെ എന്‍ഫീല്‍ഡ് ആരാധകര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി എങ്കിലും. വീണ്ടും വീണ്ടും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ ട്രോളി ബജാജ് പരസ്യം ഇറക്കിയിരികുകയാണ് ഇപ്പോള്‍.

ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ഏത് ദുര്‍ഘട പാതയിലും എളുപ്പത്തില്‍ മുന്നേറാന്‍ ഡോമിനാറിന് സാധിക്കും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയുന്നു. ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യത്തിലും കമ്പനി പറയുന്നത്.