തീപ്പൊരിയായി പാണ്ഡ്യ, തോക്കുചൂണ്ടി രോഹിത്; ഐ പി എല്ലില്‍ താരയുദ്ധത്തിനു കളമൊരുക്കി മുംബൈ ഇന്ത്യന്‍സ് തുടങ്ങി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം എഡിഷനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി ടീം പ്രമോഷന്റെ ദിനങ്ങളാണ്. ഐപിഎല്ലിന്റെ ഓളത്തിനനുസരിച്ച് ടീമുകളും സോഷ്യല്‍ മീഡിയയാണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ത്തന്നെ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനു മുന്നോടിയായി സ്റ്റാര്‍ ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പ്രമോഷനായി എത്തിയിരിക്കുന്നത്. സീസണില്‍ കളിക്കാന്‍ സര്‍വ സന്നാഹങ്ങളോടെയും കാത്തിരിക്കുകയാണ് എന്നാണ് പാണ്ഡ്യ ട്വിറ്ററില്‍ പറയുന്നത്.

ഞാന്‍ പൊരുതാന്‍ തയ്യാറായിക്കഴിഞ്ഞു. ഇനി ക്രിക്കറ്റിന്റെ നാളുകളാണ്. ഒരുങ്ങിക്കഴിഞ്ഞു എന്ന് പാണ്ഡ്യ ട്വീറ്റ് ചെയ്തു. ഞാന്‍ തീയാണ് എന്നു പറഞ്ഞുകൊണ്ട് മുടിയില്‍ നിന്നും തീ പാറുന്ന ഒരു ജിഫും ട്വീറ്ററില്‍ താരം പങ്കുവച്ചു.ട്വീറ്റിനു പിന്നാലെ മറുപടിയുമായി മുംബൈ നായകന്‍ രോഹിത് ശര്‍മയും എത്തി. ഹാര്‍ദ്ദിക്കിന്റെ മുടിയ്ക്ക് ഇതെന്തുപറ്റിയന്നാണ് രോഹിത് ചോദിക്കുന്നത്.