മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടിലുറച്ച് സിപിഐ കേന്ദ്ര നേതൃത്വവും

ന്യൂഡല്‍ഹി: കെ.എം.മാണിയെ മുന്നണിയില്‍ എടുക്കേണ്ടന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം.

കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. കേരള നേതൃത്വം എടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം-സിപിഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആയിരുന്നെങ്കിലും അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.

എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.രാജയുടെ പ്രതികരണം.