ഇംഗ്ലീഷില്‍ സ്ഥിരമായി പരിഹസിച്ചു ; യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
തനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന പേരില്‍ സ്ഥിരമായി തന്നെ പരിഹസിച്ചു വന്ന സുഹൃത്തിനെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖാണ് (21) കൊല്ലപ്പെട്ടത്. മുംബൈ സ്വദേശിയായ മുഹമ്മദ് അമിര്‍ അബ്ദുല്‍ വാഹിദ് റഹിനാണ് സുഹൃത്തിനെ ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. തനിക്ക് ഇംഗ്ലീഷ് വശമില്ലാത്തതിന്റെ പേരില്‍ സുഹൃത്ത് നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഒരാഴ്ച്ചായി കൊലപാതകത്തിനു വേണ്ടി അഫ്രോസ് ഒരുങ്ങകയായിരുന്നു. ഒരുമിച്ച് മദ്യപിക്കുന്നതിനു വേണ്ടിയാണ് സുഹൃത്തിനെ പ്രതി വിളിച്ചു കൊണ്ടുവന്നത്. ബാന്ദ്രയില്‍ വച്ച് പ്രതി സുഹൃത്തിനെ മദ്യപാനത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തി. അബ്ദുല്‍ വാഹിദിന്റെ മൃതദേഹം മഹിം റഹേജ പാലത്തിനു സമീപമാണു കണ്ടെത്തിയത്. കഴുത്തറത്ത് ശേഷവും ദേഷ്യം തീരാത്ത ഇയാള്‍ മൃതദേഹത്തില്‍ 54 തവണ കുത്തിയെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്കു ശേഷം പ്രതി ഷാഹുനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.