റഷ്യയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു; കുട്ടികളടക്കം നിരവധിപേരെ കാണാതായി
റഷ്യയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു. സൈബീരിയന്‍ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്.അപകടത്തിന് ശേഷം കുട്ടികളടക്കം നിരവധിയാളുകളെ കാണാതായതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോപ്പിംഗ് മാളിലെ തീയറ്ററിനകത്തുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. ആസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് മരണമടഞ്ഞവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അനുശോചനമറിയിച്ചു.