ദമാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ദമാം : ദമാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോണ്‍(24) ആണ് മരിച്ചത്. ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിന് ഗുരുതരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ദമ്മാം മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു. സ്വപ്നില്‍ ഓടിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
സ്വപ്നില്‍ ഒന്നര വര്‍ഷം മുമ്പാണ് ദമാമിലെത്തിയത്. നേരത്തെ ദുബായില്‍ ജോലി ചെയ്തിട്ടുണ്ട്. അല്‍ഹസയില്‍ നിന്നും ദമാമിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. ജോലി ആവശ്യം കാരണം ദമ്മാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ അല്‍ഹസയിലേക്ക് പോയത്. സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളായ സിമോണ്‍ ചാണ്ടിയാണ് പിതാവ്.