പിന്‍വലിച്ചത് ഉപയോഗത്തില്‍ ഇല്ലാത്ത ആപ്പ് എന്ന് കോണ്ഗ്രസ്
ആപ്പ് വിഷയത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴി ചാരുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍നിന്ന് പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത്. പാർട്ടി അംഗത്വം നൽകുന്നതിനായാണ് ആപ്പ് ഉപയോഗിച്ചിരുന്നതെന്നും അഞ്ചു മാസമായി ഈ ആപ്പ് ഉപയോഗത്തിലില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു. ആപ്പ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തറ്റിദ്ധരിപ്പിക്കുന്നതാണ്. ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ലിങ്കിന്റെ യുആര്‍എല്‍-ല്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.
പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ടൈപ്പ് ചെയ്യുമ്പോള്‍ http://www.inc.in എന്ന യുആര്‍എലിലേക്ക് റീഡയറക്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത യുആര്‍എല്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പരിഹസിക്കാനുള്ള നീക്കങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കാന്‍ നിര്‍ബന്ധിതരായതെന്നും ട്വീറ്റില്‍ പറയുന്നു. നേരത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പുകളില്‍ നിന്ന് ചോരുന്നതിനെച്ചൊല്ലി ബിജെപിയെ കോണ്‍ഗ്രസ് കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസ് ആപ്പിന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്നും ഡേറ്റാ ചേര്‍ത്തി സിംഗപ്പൂര്‍ കമ്പനിക്ക് നല്കിയെന്നുള്ള എതിര്‍ വാദവുമായി ബിജെപി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.