സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നു; വെളിപ്പെടുത്തലുമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്
സിനിമയില്‍ തുടക്കക്കാരനായ തന്നെ ഒതുക്കാനുള്ള ശ്രമം നടന്നുവെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ഏറ്റവും പുതിയ ചിത്രമായ ഇരയിലെ തന്റെ കഥാപാത്രമായ ഡോക്ടര്‍ ആര്യനെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോഴും തന്നെ തളര്‍ത്താനും പിന്നോട്ട് വലിക്കാനുമുള്ള ശ്രമങ്ങള്‍ സജീവമാണെന്നും ഗോകുല്‍ സുരേഷ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ തന്നെ തേടി എത്താന്‍ നിര്‍മ്മാതാക്കള്‍ പോലും മടി കാണിച്ചു. പക്ഷെ, തനിക്ക് അതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളവര്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുമെന്നും ഗോകുല്‍ പറഞ്ഞു.
ഒരു സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അതില്‍നിന്ന് പിന്മാറിയെന്ന കാര്യവും ഗോകുല്‍ പറയുന്നുണ്ട്. സിനിമ ഷൂട്ടിംഗ് തീരാറായപ്പോഴാണ് ഇത് വേറൊരു തരത്തിലുള്ള സിനിമയാണെന്ന് ബോധ്യപ്പെട്ടത്. അതുകൊണ്ടാണ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍നിന്ന് ഇറങ്ങി പോന്നതെന്നും ഗോകുല്‍ പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ ഇരയാണ് ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്‍പ്പെടെ റിവ്യുവായി എഴുതി മാതൃഭൂമി വിവാദത്തിലായിരുന്നു. ഇതിനെതിരെ സിനിമക്കാര്‍ ഉള്‍പ്പെടെ എല്ലാവരും രംഗത്ത് വരികയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ തന്നെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗോകുല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചോ പാതിവഴിയില്‍ ഉപേക്ഷിച്ച സിനിമ ഏതാണെന്നോ ഗോകുല്‍ വെളിപ്പെടുത്തിയിട്ടില്ല.