പൃഥ്വിരാജിന്റെ ലംബോര്‍ഗിനി അല്ല ഇവിടുത്തെ വിഷയം : ഷോണ്‍ ജോര്‍ജ്ജ്

സിനിമാ താരം പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയ വാര്‍ത്ത‍ മലയാളം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരു പോലെ ആഘോഷിച്ച ഒന്നാണ്. മൂന്ന് കോടിയുടെ വാഹനത്തിനു 45 ലക്ഷം രൂപ താരം നികുതിയും അടച്ചിരുന്നു. അതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ മകന്‍ കാറ് വാങ്ങിയ വിഷയത്തില്‍ അമ്മ മല്ലികാ സുകുമാരന്‍ നടത്തിയ ഒരു അഭിപ്രായപ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ണടച്ച് വിമര്‍ശിക്കുകയാണ്. തന്‍റെ മക്കളുടെ പുതിയ കാറുകള്‍ സഞ്ചരിക്കാന്‍ പറ്റിയ റോഡുകള്‍ ഇല്ല എന്നാണു മല്ലിക പറഞ്ഞത്.

തന്‍റെ വീടിന്‍റെ മുന്‍പിലുള്ള റോഡിന്റെ ശോചനീയമായ അവസ്ഥയാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചത്. എന്നാല്‍ പൊങ്ങച്ചം കാണിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നാണു സോഷ്യല്‍ മീഡിയ ഇപ്പോള്‍ പരിഹസിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ അവരെ ഇങ്ങനെ പരിഹസിക്കേണ്ട ആവശ്യമില്ല എന്നാണു പി സി ജോര്‍ജ്ജിന്റെ മകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്ജ് പറയുന്നത്. പൃഥ്വിരാജിന്റെ ലംബോർഗിനി അല്ല ഇവിടുത്തെ വിഷയം എന്നും റോഡ്‌ ടാക്സ് അടയ്ക്കുന്ന ഏതൊരു പൌരനും തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെടുവാനുള്ള അര്‍ഹത ഉണ്ട് എന്നും ഷോണ്‍ പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വീഡിയോ കാണാം :