കര്‍ണ്ണാടക ; ഇലക്ഷന്‍ തീയതി മുന്‍കൂട്ടി ബി ജെ പി അറിഞ്ഞതായി ആരോപണം
കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തീയതികള്‍ നേരത്തെ കൂട്ടി പ്രഖ്യാപിച്ചത്. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി തീയതി പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അമിത് മാളവ്യ തന്‍റെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത് അന്വേഷിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് തീയതി ചോര്‍ന്നു എന്ന ആരോപണം തെറ്റാണെന്നും നേരത്തെ വെളിപ്പെടുത്തപ്പെട്ട തീയതിയല്ല ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.