കെ എസ് ആര്‍ ടി സി അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയര്‍ന്ന നിരക്ക് നല്‍കുമ്പോള്‍ യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ബസ്ചാര്‍ജ് വര്‍ധന നടപ്പാക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. എന്നാല്‍ മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹ്രസ്വദൂര യാത്രക്കാരായിരുന്നു ബസുകളില്‍ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി.