യേശുക്രിസ്തു ലൈംഗിക പീഡനത്തിന്‍റെ ഇര എന്ന് ഗവേഷകര്‍ ; വിവാദം പുകയുന്നു
യേശുക്രിസ്തുവിനെ കുരിശില്‍ ഏറ്റുന്നതിന് മുന്‍പ് ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി എന്ന് കണ്ടെത്തല്‍. ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പീലാത്തോസ് കൈ കഴുകുകയും കയ്യഫസിന്റെ അനുയായികള്‍ യേശുവിനെ അതിഭീകരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. അതിനും ശേഷം ആയിരുന്നു അദ്ദേഹത്തെ കുരിശിലേറ്റിയത്. കുരിശില്‍ തറയ്ക്കുന്നതിന് മുമ്പുള്ള യാത്രയില്‍ ഒരു മനുഷ്യന് ഒരിക്കലും താങ്ങാനാകാത്ത വിധത്തിലുള്ള പീഡനങ്ങളായിരുന്നു യേശുക്രിസ്തു ഏറ്റുവാങ്ങിയത്. അതിനിടയില്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ വിവാദ വിഷയം. കുരിശിലേറ്റപ്പെടുക എന്നത് ഏറ്റവും ക്രൂരമായ ഒരു ശിക്ഷയാണ്. എന്നാല്‍ അതിന് മുമ്പായി യേശു ക്രിസ്തുവിന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയത് ലൈംഗിത അതിക്രമമായി പരിഗണിക്കേണ്ടതാണ് എന്നാണ് പറയുന്നത്. അത് അപമാനത്തിന്റേയും ലിംഗാധിഷ്ഠിതമായ ഹിംസയുടേയും ശക്തമായ ഒരു പ്രകടനം ആണെന്നാണ് ഡോ കാറ്റീ എഡ്വേര്‍ഡ് പറയുന്നത്.
ദ കോണ്‍വെര്‍സേഷന്‍ എന്ന വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ആണ് ഈ പരാമര്‍ശം. ഇതിനെതിരെ ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോള്‍ വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്. ഹിം ടു എന്ന ഹഷ്ടാഗില്‍ ആണ് ലേഖനത്തിന്റെ തലക്കെട്ട് തുടങ്ങുന്നത്. എന്തുകൊണടാണ് യേശുക്രിസ്തുവിനെ ലൈംഗികാതിക്രമങ്ങളുടെ ഒരു ഇരയായി കണക്കാക്കാത്തത് എന്നാണ് തലക്കെട്ടിലെ ചോദ്യം. ന്യൂസിലാന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡിലെ അക്കാഡമിക് ആണ് ഡോ കാറ്റീ എഡ്വേര്‍ഡ്. ഒറ്റാഗോ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ടോംബ്സിന് ഒപ്പമാണ് ഈ ലേഖനം ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഹോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ‘മീ ടൂ’ കാമ്പയിനുമായി ചേര്‍ത്തുവച്ചാണ് ഇവര്‍ യേശുക്രിസ്തു നേരിട്ട പീഡനങ്ങളെ വായിക്കുന്നത്.
കുരിശിലേറ്റുന്നതിന് മുമ്പായി വസ്ത്രങ്ങള്‍ ഊരിമാറ്റുന്നത് ഒരു സ്വാഭാവിക നടപടിയായി കണക്കാന്‍ ആവില്ല. വസ്ത്രാക്ഷേപം എന്നത്, തങ്ങള്‍ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ അധിക്ഷേപിക്കുന്നതിനുള്ള റോമാക്കാരുടെ കരുതിക്കൂട്ടിയുള്ള നടപടിയാണ് എന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. ശാരീരികമായ ഒരു ശിക്ഷയ്ക്കപ്പുറം വൈകാരികവും മന:ശാസ്ത്രപരവും ആയ ഒരു ശിക്ഷ കൂടിയാണ് നടപ്പിലാക്കുന്നത് എന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. പില്‍ക്കാലത്ത്, കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിനെ പ്രതിപാദിക്കുമ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ ശരീരം മറക്കുന്ന ഒരു വസ്ത്രച്ചീള്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കും എന്നും ഇവര്‍ പറയുന്നുണ്ട്.