സഹായിച്ചവരെ തള്ളിപ്പറഞ്ഞു ശ്രീജിത്ത് ; സമരം തുടരുന്നതിന് പിന്നില്‍ ഗൂഡമായ ഉദ്ദേശം എന്ന് വിഷയം ലോകത്തിനെ അറിയിച്ച സോഷ്യല്‍ മീഡിയ ടീം
സഹോദരന്റെ കൊലപാതകികളെ നിയമത്തിന്റെ മുന്പില് കൊണ്ടുവരണം എന്ന പേരില്‍ സെക്രട്ടറിയേറ്റിനു മുന്പില് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സമരം ചെയ്തു വന്ന വ്യക്തിയാണ് ശ്രീജിത്ത്. പോലീസുകാര്‍ കൊലപ്പെടുത്തിയ സഹോദരന്റെ കൊലപാതകികള്‍ക്ക് ശിക്ഷ ലഭിക്കണം എന്ന ആവശ്യവുമായാണ് ശ്രീജിത്ത് നിരാഹാരസമരം നടത്തി വന്നിരുന്നത്. എന്നാല്‍ ആരും തിരിഞ്ഞു നോക്കുവാന്‍ ഇല്ലാതെ സെക്രട്ടറിയേറ്റിനു മുന്പില് കിടന്നിരുന്ന ശ്രീജിത്തിന്റെ കഥ ലോകത്തിനെ അറിയിച്ചത് സോഷ്യല്‍ മീഡിയായില്‍ സജീവമായ ചിലരായിരുന്നു. അവരുടെ അഹോരാത്ര പരിശ്രമം ഒന്ന് കൊണ്ടു മാത്രമാണ് ശ്രീജിത്തിന്റെ കഥ ലോകം അറിഞ്ഞത്. അധികാരികള്‍ കണ്ണ് തുറന്നതും.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ശ്രീജിത്ത് നിരാഹാരസമരം നടത്തി വന്നിരുന്നത്. തുടര്‍ന്ന് സമരം തുടങ്ങി 797 -ാം ദിവസം ശ്രീജിത്തിന്റെ അനിയന് ശ്രീജിവിന്റെ മരണത്തെ കുറിച്ചന്വേഷിക്കാന്‍ CBI യെ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. മലയാളികള്‍ എല്ലാം ഒരേ സ്വരത്തില്‍ സ്വീകരിച്ച സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു അത്. ഒരു ഏട്ടന്റെ മനക്കരുത്തിനു മുന്പില് അധികാര വര്‍ഗം തോല്‍വി സമ്മതിച്ച ദിവസമായിരുന്നു അന്ന്. കൂടാതെ സമയം പോകാന്‍ വേണ്ടി മാത്രം ഉപയോഗിച്ച് വന്ന സോഷ്യല്‍ മീഡിയ കൊണ്ടു മനുഷ്യന് ഗുണകരമായ പ്രവര്‍ത്തനങ്ങളും സാധിക്കും എന്ന് തെളിയിക്കുന്നത് കൂടിയായി ആ വിജയം.
എന്നാല്‍ സമരം വിജയിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങി സോഷ്യല്‍ മീഡിയ ടീമിന് ഏറെ പ്രശംസയും ലഭിച്ചു. പക്ഷെ കിടന്ന ഇടത്ത് നിന്ന് മാറുവാന്‍ ശ്രീജിത്ത് തയ്യറായില്ല. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച ഉടനെ തന്റെ ആവശ്യങ്ങളില്‍ മാറ്റം വരുത്തി സമരം തുടരുകയാണ് ശ്രീജിത്ത് ചെയ്തത്. തീര്‍ന്നില്ല കുറച്ചു ദിവസം സമരത്തില്‍ നിന്നും മാറി ആശുപത്രിയില്‍ ചികിത്സക്ക് പോയ ശ്രീജിത്ത് തന്നെ സഹായിച്ച സോഷ്യല്‍ മീഡിയ ടീമിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. താന്‍ സമരം നിര്‍ത്തിയിട്ടില്ല എന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല എന്നും താന്‍ പോലും അറിയാതെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ തന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു എന്നുമാണ് ശ്രീജിത്ത് അന്ന് പറഞ്ഞത്.
എന്നാല്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശ്രീജിത്ത് ഇപ്പോള്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുകയാണ്. തുടര്‍ന്ന് തങ്ങള്‍ക്ക് ഇപ്പോള്‍ സഹായം ഒന്നും ലഭിക്കുന്നില്ല എന്ന പേരില്‍ ശ്രീജിത്തിന്റെ സുഹൃത്ത് പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ ഇപ്പോള്‍ വന്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. മുഖ്യമായും സഹായിച്ച സോഷ്യല്‍ മീഡിയ ടീമിനെതിരെയാണ് വീഡിയോ വന്നിരിക്കുന്നത്. ഇതിനു മറുപടിയുമായി അവര്‍ കൂടി രംഗത്ത് വന്നതോടെ കേരളം കണ്ട ശക്തമായ ഒരു സമരത്തിന്റെ ശേഷിപ്പ് ചീഞ്ഞു നാറുകയാണ് ഇപ്പോള്‍.
ശ്രീജിത്തിനെ പറ്റി ലോകം അറിയാത്ത പല കാര്യങ്ങളും നേരില്‍ കണ്ടവരാണ് ഇവരില്‍ പലരും എന്നാല്‍ മാന്യത മാത്രം ഓര്‍ത്താണ് തങ്ങള്‍ ഒന്നും പുറത്തു പറയാത്തത് എന്ന് അവര്‍ പറയുന്നു. ഫെസ്ബുക്കിലൂടെ വിഷയത്തില്‍ വാക്കുതര്‍ക്കങ്ങള്‍ ഇപ്പോള്‍ തുടരുകയാണ്. അതില്‍ ചിലരുടെ പോസ്റ്റുകള്‍ ചുവടെ.
താജുദ്ദീന് പോത്തന്‍കോടിന്റെ പോസ്റ്റ് :
ശ്രീജിത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആന്ഡേഴ്സണ് ചേട്ടാ.. പൊതുജനങ്ങളെ….. നിങ്ങള്‍ കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം…. എന്നെ വെറുതെ ക്രൂശിക്കാന്‍ വരാതെ ഈ കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ അറിഞ്ഞിരിക്കണം……. അതോടൊപ്പം ആന്ഡേഴ്സന് എന്ന എന്റെ കൂടപ്പിറപ്പ് ഇന്ന് Fb യിലിട്ട ആ ലൈവിന് ഒരുപാട് പേരുടെ മനസ്സില്‍ തട്ടിയ പ്രതികാര ചിന്ത വളര്‍ത്തിട്ടുണ്ട്…. സപ്പോര്‍ട്ട് ചെയ്തവരെ കരിവാരിതേച്ചിട്ടുണ്ട്…….
‘ ശ്രീജിത്ത്.. കഴിഞ്ഞ തവണ സമരം തുടര്‍ന്ന സമയം സോഷ്യല്‍ മീഡിയാസ് വഴി ഒരുപാട് സപ്പോര്‍ട്ട് ഈ വിനീതനുള്പ്പടെ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്… എന്നെ നല്ല രീതിയില്‍ നിങ്ങള്‍ക്കറിയാം ശ്രീജിത്ത്.. എന്നിട്ടും ഒരു പോസ്റ്റിന് സപ്പോര്ട്ടല്ലാത്ത കമന്റയച്ചതിന് എന്നെ Fb യില്‍ Unfriend ചെയ്തു… ആ സമയത്ത് എന്നെ കണ്ടിട്ടുപോലുമില്ല… എന്നും ഞാന്‍ ശീജീവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പോലീസുകാരുടെ ബന്ധുവാണോ എന്നും ചോദിച്ചു…. പരിഭവമില്ല ….. വിഷമവുമില്ല…..
നിങ്ങള്ടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു…..
But ഇന്ന് ആന്ഡേഴ്സന് ചേട്ടന്റെ ലൈവില്‍ ‘സോഷ്യല്‍ മീഡിയ’ പ്രവര്‍ത്തകരെ…. അതിലെ കോര്‍ കമ്മിറ്റി അംഗങ്ങളെ… കുറിച്ച് വളരെ മോശമായി പരാമര്‍ശിക്കുകയുണ്ടായി….. അവിടെ അവരുടെ പേര് പറയാന്‍ ശ്രീജിത്തും ആന്‍ഡേഴ്സനും പേടി….
എന്ത് ഉപദ്രവമാ നിങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത ജനങ്ങള്‍ ചെയ്തത്.. അവരെ കരിവാരി തേയ്ക്കാന്‍ ആന്ഡേഴ്സന് എന്ന എന്റെ കൂടപ്പിറപ്പിനും ശ്രീജിത്തിനും എങ്ങനെ കഴിഞ്ഞു ……. ഒന്നുമില്ലേലും.. ആരും തിരിഞ്ഞു നോക്കാതെ കിടന്ന ശ്രീജിത്തിനെ ജനശ്രദ്ധയാര്ജ്ജിക്കും വിധം എത്തിച്ചത് ആ കോര്‍ കമ്മിറ്റിയാ…. അവരെ തഴയുമ്പോള്‍ ഇതിനെക്കുറിച്ച് വ്യക്തമായി അറിയാത്ത കുറച്ചു പേര് സപ്പോര്‍ട്ട് ചെയ്തേക്കും …… ഒരു വിഭാഗം നിങ്ങളെ വെറുക്കുകയാ… അതു മറക്കണ്ട…….
എന്റെ പ്രിയപ്പെട്ട മുഖപുസ്തകത്തിലെ കൂടപ്പിറപ്പുകളെ നിങ്ങളറിയണം…..
780-ാം ദിവസവും ശ്രീജിത്തിന്റെ ആവശ്യം CBI അന്വേഷിക്കണം എന്നതു തന്നായിരുന്നു … അതിന് വേണ്ടി കേരളാ സോഷ്യല്‍ മീഡിയ ‘യും കുറച്ചു സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ഒരുമിച്ചുകൂടി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചു.. അതില്‍ ഈ ആന്ഡേഴ്സന് ചേട്ടനും പങ്കെടുത്തിരുന്നു….. നിങ്ങള്‍ ശ്രദ്ധിച്ചു കാണും. ശ്രീമാന്‍.രമേശ് ചെന്നിത്തലയോട് ‘പൊതുജനമാണ് സാര്‍’ എന്നു പറഞ്ഞയാളാണ് ആന്ഡേഴ്സന് ചേട്ടന്…… ആ സമയത്ത് ശ്രീജിത്തിന്റെ ഒരേ ഒരാവശ്യം കേസ് CBI ഏറ്റെടുക്കണം എന്നതായിരുന്നു ….. അതിനു വേണ്ടി കേരള ജനത ഒന്നടങ്കം ഒത്തൊരുമിച്ച് കൂടി……. കേരളാ സോഷ്യല്‍ മീഡിയ ഫോറം അതിന് നേതൃത്വവും നല്കി…. ഈ വിനീതനും പങ്കെടുത്തിരുന്നു….. ഒറക്കമൊഴിച്ച് 12 ഓളം ദിനരാത്രങ്ങള്‍…….. 797 -ാം ദിവസം സമരം വിജയിച്ചു… ശ്രീജിവിന്റെ മരണത്തെ കുറിച്ചന്വേഷിക്കാന്‍ CBI യെ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി…. അത് കേരളാ സോഷ്യല്‍ മീഡിയയുടെ വിജയം തന്നായിരുന്നു ……
ഇതിനിടക്ക് പലരും പേരും പ്രശസ്തിയും ഉണ്ടാക്കിയെടുത്തു… പക്ഷേ.. ശ്രീജിത്തിന് വേണ്ടി ഉറക്കമൊഴിഞ്ഞവരെ പരസ്യമായി വിമര്‍ഷിക്കുമ്പോള്‍ ആ പ്രശസ്തി കിട്ടിയവരാണല്ലോ ഇപ്പോഴും കൂടെ കൂടി ചതിക്കുന്നവര്‍ എന്ന് ശ്രീജിത്ത് മനസ്സിലാക്കാതെ.. വെറുതെ സംസാരിക്കുന്നു……..
CBI യുടെ അന്വേഷണം നടക്കണമെങ്കില്‍ ശ്രീജിത്ത് അന്വേഷണത്തോട് കൂറ് കാണിക്കണം അല്ലാതെ സെക്രട്ടറിയേറ്റിന്റെ മുന്നിലിരുന്നിട്ട് അന്വേഷണം നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല…….
എന്നെ ക്രൂശിക്കാന്‍ വരുന്നതിന് മുന്നേ എന്താണ് നിലവിലെ സ്റ്റാറ്റസ് എന്ന് എന്റെ കൂടപ്പിറപ്പുകള്‍ അന്വേഷിക്കാതിരിക്കരുത്…..
എന്ന്
ഏറെ വിഷമത്തോടെ
താജുദ്ദീന് പോത്തന്‍കോട്.
ശ്രീജിത്ത് വിഷയത്തില്‍ സോഷ്യല്‍ മീഡിയ ടീം അംഗമായ അനുരാജ് രാജിന്റെ പോസ്റ്റ് :
Anderosn Edward ഭായ് കണ്ണടച്ച് ഇരുട്ടാക്കരുതെ ശ്രീജിത്തിന് support ചെയ്ത് വന്ന SocialMedia Team ആരെല്ലാമെന്ന് ആന്റേഴ്സനും അറിയാമല്ലോ അതില്‍ ആരാണ് കാശ് വാങ്ങി പറ്റിച്ചതെന്ന് അറിയാമെന്കില് പറയണം അല്ലാതെ ഐസ് കട്ടയില്‍ paint അടിക്കണ പണി കാട്ടരുത് നീ ഇടിയും കൊണ്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ നീ ഇപ്പോ ഇരുന്നു നാണമില്ലാതെ പുകഴ്ത്തിയ പ്രമുഖനും ബാക്കി അവിടുണ്ടായിരുന്ന ആരോക്കെ ഉണ്ടായിരുന്നു അവിടെ വന്ന് കാണാനും നിന്റെ CT Scan ന് കാശ് കോടുക്കാനും അപ്പോള്‍ ഈ പറയുന്ന ശ്രീജിത്തിത്ത് പറഞ്ഞല്ലോടാ നീയുമായിട്ട് ഒരു ബന്ധവും ഇല്ലന്ന് ആശുപത്രിയില്‍ നിന്നും തിരിച്ചു വരുബ്ബോള്‍ നിന്റെ സുഹൃത്ത് പ്രകാശ് കുട്ടന്റെ കൈയ്യില്‍ കാശ് കൊടുത്തതും ശ്രീജിത്തല്ല ഭായ് അത് നീ മനസ്സിലാക്ക് പിന്നെ ഇപ്പോ നീ ശ്രീജിത്തിനെ support ചെയ്യുന്നത് കാണുബ്ബോള്‍ സഹതാപം മാത്രം അവനെ അവിടെ വന്ന് ജോലിയും ഉപേക്ഷിച്ച് support ചെയ്ത ഞങ്ങളെപോലുള്ളവരുടെ കുണ്ടിക്കടിക്കണ രീതിയില്‍ ആണ് ഇപ്പോ അവന്റെ പ്രതികരണം ത്ഭൂ..ആരാ അവടെ പട്ടിണി കിടന്നതും കിടക്കുന്നതും Anderosn പറയ് ആരെ പറ്റിക്കാന്‍ ആ മൈതാവളന് അവിടെ കിടന്ന് അഭിനയിക്കുന്നത് ഇതൊന്നും അറിയാത്തവര്‍ ഇരുന്നു കുരക്കും അറിയാം ഇതെല്ലാം അറിഞ്ഞിട്ടും നീ എന്തിനാ ഇങെനെ നാടകം കളിക്കുന്നത് മനസ്സിലാകുന്നില്ല ..