ശബ്ദമലിനീകരണം തടയാന്‍ ഭര്‍ത്താവിനു കഴിവില്ല ; ഭാര്യ വിവാഹമോചനത്തിന് കോടതിയില്‍
ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് അംഗപരിമിതനായ രാകേഷ് എന്ന മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം. ഇയാളുടെ ഭാര്യ സ്നേഹാ സിംഗ് ആണ് വീടിനു പരിസരത്തെ ശബ്ദമലിനീകരണം നിര്‍ത്തലാക്കാന്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ വേണ്ടെന്ന് തീരുമാനിച്ച് വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിനു ചുറ്റും എപ്പോഴും ഉച്ചഭാഷിണികളുടെ ശബ്ദമാണെന്നാണ് സ്‌നേഹാ സിംഗ് എന്ന യുവതിയുടെ പരാതി. മറ്റുള്ളവരെ ശല്യപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചിലര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതെന്നും യുവതി ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് സ്‌നേഹ പലതവണ പരാതി നല്കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ജില്ലാ ഭരണകൂടത്തിനു പുറമേ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദരമോദിക്കും സ്‌നേഹ പരാതി നല്കിയിരുന്നു. അനുകൂല പ്രതികരണം എങ്ങുനിന്നും ലഭിക്കാതെ വന്നതോടെ വിവാഹമോചനം വേണമെന്നാണ് സ്‌നേഹുടെ ആവശ്യം. തന്റെ സുരക്ഷ ഉറപ്പ് നല്കാനാവാത്ത ഭര്‍ത്താവിനൊപ്പം കഴിയാനാവില്ല എന്നാണു സ്നേഹ പറയുന്നത്. സ്‌നേഹയുടെ തീരുമാനത്തിന് അധികൃതരെ കുറ്റപ്പെടുത്തുകയാണ് രാകേഷ്. അയല്‍വാസികളുമായി വഴക്കിന് പോകാന്‍ പറ്റിയ അവസ്ഥയിലല്ല താനെന്നും രാകേഷ് പറയുന്നു. അംഗപരിമിതനായ രാകേഷും സ്‌നേഹയും നാല് വര്‍ഷം മുമ്പ് പ്രേമിച്ച് വിവാഹം ചെയ്തവരാണ്.