നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെ കുടുക്കാന്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്ന് വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്ത്. മഞ്ജുവാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍, ലാല്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാര്‍ട്ടിന്‍ ഉയര്‍ത്തിയിരിക്കുന്നത്. ദിലീപിനെ കുടുക്കാനായി മഞ്ജവും ശ്രീകുമാര്‍ മേനോനും ലാലും രമ്യാ നമ്പീശനും ചേര്‍ന്നുണ്ടാക്കിയ കെണിയാണ് കേസെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു.
വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. അതേസമയം, കേസിലെ വിചാരണ കോടതി ഏപ്രില്‍ 11 ലേക്ക് മാറ്റിവെച്ചു. എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല, ദിലീപ് കോടതിയില്‍ അവധിയപേക്ഷ നല്‍കി.
വീഡിയോ കടപ്പാട് മാത്രുഭൂമി :