സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി, വരന്‍ ആരെന്ന് അറിയേണ്ടേ?

സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി. വരന്‍ പ്രമുഖ നടന്‍ സുജിത് ശങ്കര്‍. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

2009 ല്‍ വിവാഹിതരായ സിദ്ധാര്‍ഥും അഞ്ചുവും 2014ല്‍ വിവാഹ മോചിതരാവുകയായിരുന്നു. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. അഞ്ചു മോഹന്‍ദാസ് കമ്മട്ടിപ്പാടം, എസ്രാ എന്നീ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ആയിരുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ ബന്ധു കൂടിയാണ് അഞ്ചു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ജിംസണ്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുജിത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ എസ്രാ, കണ്ണൂര്‍ രാഷ്ട്രീയത്തെ വരച്ചുകാട്ടിയ ഈട ഇനീ ചിത്രങ്ങളും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പി എച്ച്ഡി നേടിയ സുജിത് ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചെറുമകന്‍ ആണ്.