രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ പതിമൂന്നുകാരന്‍ അലന്‍ മോന്‍ കരുണതേടുന്നു. വോകിംഗ് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം

കോട്ടയം: മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്‌നി
രോഗിയണന്ന യാഥാര്‍ഥ്യം റോയിയെയും കുടുംബത്തേയും തകര്‍ത്തുകളഞ്ഞു.

വര്‍ഷങ്ങളായി അലന്‍ കിഡ്‌നി സംബന്ധമായ രോഗത്താല്‍ വാലയുകയായിരുന്നു. കോട്ടയത്തുള്ള ഐ സി
എച്ച് ആശുപത്രിയിലെ ദീര്‍കാകാലത്തെ ചികിത്സകൊണ്ട് കാര്യമായ ശമനം ലെഭിക്കാത്ത അലനെ വെല്ലൂര്‍
ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദീര്‍കാകാലത്തെ ചികിത്സാ ഓട്ടോ ഡ്രൈവര്‍ ആയ റോയിക്ക്
താങ്ങവുന്നതിലുമധികമായിരുന്നു.

മകന്റെ ചികിത്സക്ക് വേണ്ടി ഓടിനടക്കുന്ന റോയിക്ക് പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. അതിനാല്‍
കിട്ടിക്കൊണ്ടിരുന്ന വരുമാനം പോലും നിലച്ച റോയി, ചികിത്സാ ചിലവുകളും മറ്റുമായി വലിയ ഒരു കടക്കാരനായി മാറുകയായിരുന്നു. ഏകദേശം ആറു ലെക്ഷത്തോളം രൂപ പലരില്‍നിന്നായി കടം വാങ്ങിയ റോയ് ഇനി ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. ഇതുവരെ പലപ്പോഴും മുന്നോട്ടു നീങ്ങിയത് നല്ലവരായ പലരുടെയും സഹായം കൊണ്ടാണ്.

പ്രിയമുള്ളവരേ ഈ കുരുന്നു പ്രായത്തില്‍ വിധി തളര്‍ത്തിയ അലന്‍ മോനെ നമുക്ക് സഹായിക്കാന്‍ കഴിയില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്ക് ഏപ്രില്‍ അഞ്ചിന്
മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Charity Number
1176202https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447കുടുതല്‍
വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048