‘എനിക്ക് പറ്റിയ ഏറ്റവും വലിയ പിഴ; എല്ലാവരോടും മാപ്പ്’-വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് സ്മിത്ത്
സിഡ്നി:പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് ഓസിസ് താരം സ്റ്റീവ് സ്മിത്ത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ സിഡ്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സ്മിത്ത് വികാരാധീനനായത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ സംസാരിക്കുന്നതിനിടയില്‍ സങ്കടം നിയന്ത്രിക്കാനാകാതെ സ്മിത്ത് കണ്ണീരൊഴുക്കി.
എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ ഇതിന്റെ പേരില്‍ താന്‍ ഖേദിക്കുമെന്നും സമ്ത്ത് കരച്ചിലടക്കി പറഞ്ഞു. ‘ഞാന്‍ മാപ്പ് ചോദിക്കുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു കാര്യം എനിക്ക് വ്യക്തമാക്കാനുണ്ട്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. തീരുമാനമെടുക്കുന്നതില്‍ ഗുരുതരമായ പിഴാവണ് സംഭവിച്ചത്. അതിന്റെ പരിണതഫലം ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇത് ക്യാപ്റ്റന്‍സിയുടെ പരാജയമാണ്. എന്റെ ക്യാപ്റ്റന്‍സിയുടെ’. സ്മിത്ത് പറയുന്നു.
#WATCH Steve Smith says, ‘there was a failure of leadership, of my leadership’, breaks down as he addresses the media in Sydney. #BallTamperingRow pic.twitter.com/hXKB4e7DR2
— ANI (@ANI) March 29, 2018
തനിക്ക് സംഭവിച്ച തെറ്റ് പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സ്മിത്ത് വ്യക്തമാക്കി.രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും എല്ലാവരും മാപ്പ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.