ഒടുവില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹ്യൂമേട്ടനും മലയാളികളുടെ ലാലേട്ടനും കണ്ടുമുട്ടി; ആഘോഷമാക്കി ആരാധകര്‍

കൊച്ചി:ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടന്‍ ഒരുപാടു നാളുകൊണ്ടാഗ്രഹിക്കുകയായിരുന്നു മലയാളികളുടെ സ്വന്തം ലാലേട്ടനെ കണ്ടുമുട്ടാന്‍. എന്തായാലും തന്റെ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഹ്യൂം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറച്ചു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഞാന്‍ ലാലേട്ടനെ കണ്ടുമുട്ടിയിരിക്കുന്നു. ഈ കൂടിക്കാഴ്ച്ച ബഹുമതിയായാണ് കരുതുന്നത്. ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്രഗ്രാമില്‍ കുറിച്ചു. മോഹന്‍ ലാലിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഒടിയന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഫോട്ടോയിലുള്ളത്.

ലാലേട്ടനും ഹ്യൂമേട്ടനേയും ഒരുമിച്ച് കണ്ടതോടെ നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.