ജയിലില്‍ തീപിടുത്തം ; 68 തടവുപുള്ളികള്‍ വെന്തുമരിച്ചു ; നാട്ടുകാരും പോലീസും തമ്മില്‍ തെരുവില്‍ യുദ്ധം
ജയിലിലുണ്ടായ തീപ്പിടുത്തത്തില്‍ 68 പേര്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെനസ്വേലയെ സംഘര്‍ഷഭൂമിയാക്കുന്നു. വലന്‍സിയ നഗരത്തില്‍ ജയിലിലുണ്ടായ തീപ്പിടിത്തത്തിലാണ് രണ്ടു സ്ത്രീകള്‍ അടക്കമുള്ളവര്‍ മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇവര്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ കിടക്കകള്‍ കൂട്ടത്തോടെ കത്തിച്ചതാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ സംഭവം രാജ്യത്ത് കലാപത്തിന് വഴിവെച്ചിരിക്കുകയാണ്.
ജനങ്ങള്‍ കൂട്ടത്തോടെ നഗരത്തിലിറങ്ങി പോലീസിനെതിരെ ആക്രമണം ആരഭിച്ചിട്ടുണ്ട്. തീപ്പിടുത്തമുണ്ടായപ്പോള്‍ പരസ്പരം സഹായിക്കാന്‍ നോക്കിയത് മരണസംഖ്യ വര്‍ധിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ജയിലിലുള്ളവരെ സന്ദര്‍ശിക്കാന്‍ വന്നവരാണ് കൊലപ്പെട്ട സ്ത്രീകള്‍. ചിലര്‍ ജയിലിനകത്ത് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസ് ആരൊക്കെയാണ് മരിച്ചതെന്ന് പുറത്തുവിടാതെ ബന്ധുക്കളോട് തട്ടിക്കയറിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ടവരില്‍ കൊടും കുറ്റവാളികള്‍ ഉണ്ടെന്ന് സൂചനയുണ്ട്.
സമ്മര്‍ദം ഏറിയതോടെ വെനസ്വേല സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപ്പെട്ടവരുടെ ബന്ധുക്കള്‍ ജയിലിന് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടിയിട്ടുണ്ട്. ഇവര്‍ പോലീസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. അതേസമയം പ്രതിഷേധം കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് മാറിയതിനെ തുടര്‍ന്ന് വലന്‍സിയ നഗരത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായതായി സര്‍ക്കാര്‍ വക്താവ് ജീസസ് സാന്റാന്‍ഡര്‍ പറയുന്നുണ്ട്. അപകടകാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറയുന്നത്. ജയിലില്‍ വച്ച് ഒരു തടവുകാര്‍ പോലീസുകാരനെ വെടിവെച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.