ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
ദില്ലി: കേരളത്തില്‍ നിന്ന് ഐഎസ്സില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികള്‍ മരിച്ചു . കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളാണ് മരിച്ചത് . പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നയാളും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട വിവരം എന്‍ഐഎ സ്ഥിരീകരിച്ചു.
അതേസമയം കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേരാന്‍ പോയവരെ കുറിച്ചുള്ള എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി അറിയിച്ചു.ഐഎസില്‍ ചേര്‍ന്ന മറ്റൊരു തൃക്കരിപ്പൂര്‍ സ്വദേശി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി മര്‍വാന്‍ ആണ് അന്ന് കൊല്ലപ്പെട്ടത്.