ഇല്ല;ഐഎസ്എല്‍-ഐലീഗ് ലയനം ഉണ്ടാകില്ല , ഫുട്ബോള്‍ ആരാധകര്‍ക്ക് വീണ്ടും ദുഖവാര്‍ത്ത
ഇന്ത്യയിലും ഫുട്‌ബോള്‍ വളരുമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ തെളിയിച്ചു. അണ്ടര്‍ -17 ലോകകപ്പും, ഇന്ത്യന്‍ സൂപ്പര്‍ ലീഗും അതിനു വഴിമരുന്നിടുകയും ചെയ്തു. ഇതോടെ മറ്റു രാജ്യങ്ങളിലെ ലീഗ് മത്സരങ്ങളിലെ പോലെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളും സ്വപ്നം കണ്ടു. ഇതിനായി ഐഎസ്എല്ലും ഐ ലീഗും തമ്മില്‍ ഒന്നിപ്പിച്ചു ചേര്‍ക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ അതുണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടു പ്രകാരം അടുത്ത സീസണിലും രണ്ടു ടൂര്‍ണമെന്റുകളും രണ്ടായിത്തന്നെ നടത്താനാണ് ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം. ഐഎസ്എല്‍ പ്രമോര്‍ട്ടര്‍മാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് പുതിയ ടീമുകളെ അടുത്ത സീസണിലേക്കു ക്ഷണിക്കണ്ടെന്ന തീരുമാനത്തിലുമാണ്. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ നിന്നും ജംഷഡ്പൂര്‍, ബംഗളൂരു എഫ്സി എന്നീ ടീമുകള്‍ ഐ ലീഗിലേക്കെത്തിയിരുന്നു.
അടുത്ത സീസണില്‍ മോഹന്‍ ബഗാനുള്‍പ്പെടെയുള്ള ടീമുകള്‍ ഐഎസ്എല്ലിലേക്ക് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഫ്രാഞ്ചസി ഫീസായി അടക്കേണ്ട തുക വളരെ വലിയതാണെന്നും അതിനാല്‍ അവര്‍ എതിര്‍പ്പുകള്‍ ഉന്നയിച്ചതാണ് അതിനു തടസമായത്. ഫീസായി അടക്കേണ്ട പതിനഞ്ചു കോടി രൂപ വളരെ അധികമണെന്ന നിലപാടിലണ് മോഹന്‍ ബഗാന്‍ അധികൃതര്‍. സമാനമായ നിലപാടാണ് മറ്റൊരു വമ്പന്‍ ടീമായ ഈസ്റ്റ് ബംഗാളിനുമുള്ളത്.
നിലവില്‍ ഇന്ത്യയുടെ ഔദ്യോഗിക ലീഗ് ഐലീഗാണ്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നത് പക്ഷേ ഐഎസ്എല്ലിനാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഐ ലീഗിന് കൂടുതല്‍ ആരാധക പിന്തുണ ഈ വര്‍ഷം ലഭിക്കുന്നുണ്ട്. ഇരു ലീഗുകളും ഒന്നിച്ചു ചേര്‍ത്താല്‍ അതു ഇന്ത്യന്‍ ഫുട്ബോളിന് മികച്ച നേട്ടമാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.