കാറോടിച്ച് ഷൈന്‍ ചെയ്ത മീനാക്ഷി കുരുക്കില്‍പ്പെട്ടു; ബാലതാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കാറോടിച്ച ബാലതാരം മീനാക്ഷി വിവാദത്തില്‍. പന്ത്രണ്ട് വയസുകാരിയായ താരം കാര്‍ ഓടിച്ചു വന്നതിനു ശേഷം മോഹന്‍ലാലിന്റെ ഡയലോഗ് പറയുന്ന വീഡിയോ അടുത്തിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ താരം ചെയ്തത് നിയമലംഘനമാണെന്നും സമൂഹത്തിന് മാതൃകയാവേണ്ടവര്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് മീനാക്ഷിയെ വിമര്‍ശിക്കുന്നത്.
അതേസമയം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നെന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു.
മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെയ്ത വീഡിയോയില്‍ ആണ് മീനാക്ഷി കാറോടിച്ച് പ്രത്യക്ഷപ്പെടുന്നത്.അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മീനാക്ഷി.