കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദേശം എന്ന് മന്ത്രി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദേശം ലഭിച്ചു എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍
പ്രൊഫ.സുശീല്‍ ഖന്നയുടെയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും നിര്‍ദേശമാണ് ലഭിച്ചത് എന്നും മന്ത്രി പറയുന്നു. അതുപോലെ കെഎസ്ആര്‍ടിക്ക് ബാങ്ക് കണ്‍സോര്‍ഷ്യം 3100 കോടി രൂപ വായ്പ നല്‍കുന്നതോടെ 40 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഏപ്രില്‍ മൂന്നാം തീയതി മുതല്‍ വായ്പാ തുക ലഭ്യമാകും. കെഎസ്ആര്‍ടിസിയിലെ വരവും ചിലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്നതാണ് നിലവിലെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയെമൂന്ന് മേഖലകളായി തിരിക്കുവാനാണ് പ്രൊഫ.സുശീല്‍ ഖന്നയുടെ നിര്‍ദേശത്തില്‍ പറയുന്നത് കൂടാതെ തലപ്പത്ത് മാനേജ്മെന്റ് വിദഗ്ധരെ നിയമിക്കുക, പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കുക, പെന്‍ഷന്‍പ്രായം ഉയര്‍ത്തുക, ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറയ്ക്കുക തുടങ്ങി സുപ്രധാന നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കടക്കെണിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പ്രൊഫ. സുശീല്‍ഖന്നയെ നിയോഗിച്ചത്. എന്നാല്‍, അദ്ദേഹം മുന്നോട്ട് വെച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ വകുപ്പിന് ഇതുവരെ സാധിച്ചിരുന്നില്ല.