കിഴക്കന്‍ യൂറോപ്പില്‍ ഓറഞ്ച് നിറത്തില്‍ മഞ്ഞ് വീഴ്ച; രഹസ്യം തേടി ആളുകള്‍
ഫ്രാങ്ക്ഫര്‍ട്ട്-റൊമാനിയ: കിഴക്കന്‍ യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. സൈബീരിയുടേയും സഹാറയുടേയും അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം കാണപ്പെട്ടത്. റഷ്യയിലെ സോചി പ്രദേശത്തും ജോര്‍ജിയയിലും, റൊമാനിയയിലെ ഡാന്യൂബ് പ്രദേശത്തുമാണ് ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ച കൂടുതല്‍ അനുഭവപ്പെട്ടത്. സഹാറയില്‍ നിന്നുള്ള മണല്‍ത്തരികള്‍ കലര്‍ന്നതുകൊണ്ടാണ് മഞ്ഞിന് ഓറഞ്ച് നിറം ലഭിച്ചതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞ മിയ മിറബേല പറയുന്നു.
എന്തായാലും ഓറഞ്ചു നിറത്തിലുള്ള മഞ്ഞ് വീഴ്ച്ച കാണാന്‍ ധാരാളം പേര്‍ ഇവിടേക്കെത്തുന്നുണ്ട്.