അമിത് ഷാ സ്വന്തം മതം വെളിപ്പെടുത്തണം എന്ന് സിദ്ധരാമയ്യ
അമിത് ഷാ ആദ്യം താന്‍ ഒരു ഹിന്ദുവാണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തൂ എന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ അഹിന്ദുവാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അമിത് ഷാ ജൈന മതത്തില്‍പ്പെട്ട ആളാണ്. അദ്ദേഹം അഹിന്ദുവാണോ അല്ലയോ എന്ന് ആദ്യം വ്യക്തമാക്കട്ടെ. ജൈന്‍ പ്രത്യേക മതവിഭാഗമാണ്. എന്നെക്കുറിച്ച് അദ്ദേഹം അത്തരത്തില്‍ എങ്ങനെയാണ് സംസാരിക്കുക. അമിത് ഷാ എന്നെ ഭയപ്പെടുന്നുണ്ട്, അതുകൊണ്ടാണ് തന്നെ നിരന്തരമായി പിന്തുടരുന്നത്. ദേവനഗിരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സിദ്ധരാമയ്യ മറുപടി നല്‍കി. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അമിത് ഷാ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്നാണ് അമതി ഷാ ദേവങ്കരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗകാരെയും വിശേഷിപ്പിക്കുന്നത് അഹിന്ദയെന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ലിങ്കായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു. മേയ് 12 നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 15 നാണ് വോട്ടെണ്ണല്‍.