തനിക്കിട്ടു പണി തന്ന മാത്രുഭൂമിയെ പരസ്യമായി ട്രോളി കുഞ്ചാക്കോ ബോബന്‍
തന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് എതിരെ വളരെ മോശമായ രീതിയില്‍ റിവ്യൂ ഇട്ട മാത്രുഭൂമി പത്രത്തിന് അതെ ഭാഷയില്‍ മറുപടി നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍. ഹൈഡ്രജന്‍ ബലൂണ്‍ പോലെ ഒരു കു ട്ടനാടന്‍ മാര്‍പ്പാപ്പ എന്നാണു ചിത്രത്തിനെ കുറിച്ച് മാത്രുഭൂമി റിവ്യു നല്‍കിയത്. എന്നാല്‍ ‘ കുട്ടികള്‍ക്കും മനസ്സില്‍ കുട്ടിത്തം ഉള്ളവര്‍ക്കും ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ഹൈഡ്രജന്‍ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി ‘ എന്നാണ് റിവ്യൂവിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കുഞ്ചാക്കോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചുകാലമായി ഇറങ്ങുന്ന എല്ലാ സിനിമകള്‍ക്കും വളരെ മോശമായ രീതിയിലാണ് മാത്രുഭൂമി റിവ്യൂ എഴുതുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ ഇര എന്ന സിനിമയുടെ ക്ലൈമാക്‌സിലെ ട്വിസ്റ്റ് വരെ വെളിപ്പെടുത്തിക്കൊണ്ടാണ് അവര്‍ അന്ന് വാര്‍ത്ത നല്‍കിയത്, ഇതിനു എതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.