വിയന്ന മലയാളികളുടെ ഹൃസ്വചിത്രം ‘മനാസ്സെ’ റിലീസായി

വിയന്ന: ഓസ്ട്രിയയിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം ‘മനാസ്സെ’ റിലീസ് ചെയ്തു. പ്രോസി റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എയര്‍ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ രാജശ്രീ സന്തോഷ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനോത്ഘാടനം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും, അഭിനേതാക്കളും, നിര്‍മ്മാണം നിര്‍വഹിച്ച പ്രോസി മീഡിയ ബാനറിന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, അവെയര്‍നെസ് റേഡിയോ ജെര്‍ണലിസ്റ്റ് ദോറോഥിയ ഹാഗന്‍ എന്നിവരും, നിരവധി വിയന്ന മലയാളികളും ചടങ്ങില്‍ പങ്കെടുത്തു.

ജി.ബിജുവാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിന്‍സന്റ് പയ്യപ്പിള്ളി, അലീന വെള്ളാപ്പള്ളില്‍, ഫിജോ കുരുതുകുളങ്ങര എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബിനു മര്‍ക്കോസം മോനിച്ചന്‍ കളപ്പുരയ്ക്കലുമാണ്. ഷാജി ജോണ്‍ ചേലപ്പുറത്തിന്റേതാണ് മേക്കപ്പ്. എഡിറ്റിംഗ് സെഞ്ചു ജയിംസ്. ശബ്ദമിശ്രണം സോണി സണ്‍സോഫ്റ്റ്.

മനാസ്സെ എന്നാല്‍ ദൈവിക ക്ഷമയെന്നാണ് വിവക്ഷ. എല്ലാം പൊറുത്ത് തന്റെ മകളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു പിതാവിന്റെ കഥയാണ് മനാസ്സെയിലൂടെ ഓസ്ട്രിയയിലെ പ്രവാസി കലാകാരന്മാര്‍ പറയാന്‍ ശ്രമിക്കുന്നത്. സ്‌നേഹ ബന്ധങ്ങളില്‍ പലപ്പോഴായി പങ്കുവയ്ക്കലുകള്‍ ഇല്ലാതെ വരുമ്പോള്‍ ഒരിക്കലെങ്കിലും ഒരു ഏറ്റുപറച്ചില്‍ ആവശ്യമെന്നും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.
ചിത്രം കാണാം: