ചേട്ടന് ശിവസേന ആണോ ; ഊ@#$യ കമ്മ്യൂണിസം ; വിവാദമുണ്ടാക്കാന്‍ ആഭാസം ട്രെയിലര്‍ പുറത്ത്
നാട്ടിലെ നിലവിലെ രാഷ്ട്രീയ അവസ്ഥകളെ തുറന്നു കാട്ടി സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ആഭാസത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. സംഘി, കമ്മി എന്നിവര്‍ക്കുള്ള ശക്തമായ മറുപടികള്‍ ട്രെയിലറില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്. ബീഫ് വിഷയം, സദാചാരം എന്നിവയെയും ട്രെയിലര്‍ പരിഹസിക്കുന്നുണ്ട്. സുരാജ് കഴിഞ്ഞാല്‍ റിമാ കലിങ്കല്‍,ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നാസര്‍ അലന്‍സിയര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ആഭാസം വിഷുവിന് തിയേറ്ററുകളിലെത്തും. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. സുരാജിന്റെ തുട കാണിച്ചു എന്ന് പറഞ്ഞ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. കൂടാതെ ചിത്രത്തിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യണമെന്നുള്‍പ്പെടെ നിരവധി ഉപാധികളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. ഇതിനെതിരെ ചിത്രത്തിന്റ സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തിരുന്നു. ചിത്രം വിഷുവിനു തിയറ്ററില്‍ എത്തും.