കശ്മീരില്‍ ഏറ്റുമുട്ടല്‍ ; 13 ഭീകരരെ വധിച്ചു ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ രണ്ടു ദിവസമായി തുടര്‍ന്നു വന്ന ഏറ്റുമുട്ടലില്‍ 13 ഭീകരരെ സൈന്യം വധിച്ചു. ക്ഷിണ കശ്മീരിലെ അനന്ത്പുര്‍, ഷോപിയാന്‍ ജില്ലകളിലെ മൂന്നിടങ്ങളിലാണ് ശനിയാഴ്ച രാത്രിമുതല്‍ സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തി വന്നത്. ഷോപിയാനിലെ കച്ച്ദൂരയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. അരവിന്ദര്‍ കുമാര്‍, നിലേഷ് സിങ്, ഹേത്‌റാം എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിനിടെ നാല് സാധരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത്പുറിലും ഷോപിയാനിലെ രണ്ടിടങ്ങളിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചതോടെ ജമ്മു കശ്മീര്‍ പോലീസ്, സി ആര്‍ പി എഫ്, പട്ടാളം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.