രണ്ടു കുട്ടികളുടെ ജഡം കാറില്‍, 20 വയസ്സുള്ള മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍
സുപ്പീരിയര്‍ (അരിസോണ): പത്തു മാസവും, രണ്ടു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളുടെ ജഡം കാര്‍ സീറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ മാതാവ് 20 വയസ്സുള്ള ബ്രിട്ടണി വെലസ്‌ക്യൂസിനെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിക്കെതിരെ ഇരട്ടകൊലപാതകത്തിന് കേസ്സെടുത്തതായി പീനല്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
മാര്‍ച്ച് 26 തിങ്കളാഴ്ച രാത്രി വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം കാര്‍ സീറ്റില്‍ ബല്‍റ്റിട്ട നിലയില്‍ കണ്ടെത്തിയതെന്ന് മാര്‍ച്ച് 27 ചൊവ്വാഴ്ച ഷെറീഫ് ഓഫീസ് അറിയിച്ചു. ബ്രിട്ടണിക്ക് 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു.
ഇവരുടെ വീട്ടില്‍ നിന്നും ഇതിനു മുമ്പ് കുട്ടികളെ പീഡിപ്പിച്ചതായി യാതൊരു പരാതിയും സി.പി.എസില്‍ ലഭിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണ കാരണം ഓട്ടോപ്സിക്കുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഷെറിഫ് പറഞ്ഞു.
പതിനേഴു വയസ്സില്‍ വിവാഹിതയായ ബ്രിട്ടണിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഡൂണില്‍ മയക്കുമരുന്നു അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു.