വാഹനം സമുദ്രത്തിലേക്ക് കൂപ്പുകുത്തി ഒരു കുടുംബത്തിലെ 8 പേര് മരിച്ചു
പി.പി. ചെറിയാന്
കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയാ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിന്റെ ആറു കുട്ടികളും, മാതാപിതാക്കളും സഞ്ചരിച്ചിരുന്ന എസ്.യു.വി. സമുദ്രത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി മെന്ഡോസിന കൗണ്ടി ഷെറിഫ് ടോം. അല്‍മാന്‍ പറഞ്ഞു.
മരിച്ചവരില്‍ ലസ്ബിയന്‍ മാതാപിതാക്കളായ ജനിഫര്‍ ജീന്‍(39), സാറ മാര്‍ഗററ്റ്(39), വളര്ത്തുമക്കളായ മാര്‍ക്കിസ്(19), ജെറമ്യ(14), അബിഗേല്‍(14) എന്നിവരുടെ മൃതദേഹം കണ്ടെടുത്തതായി ഇന്ന് മാര്‍ച്ച് 28(ബുധനാഴ്ച) നടത്തിയ പത്രസമ്മേളനത്തില്‍ അല്‍മാന്‍ പറഞ്ഞു. മൂന്നുപേര്‍ക്കായി അന്വേഷണം നടക്കുന്നതായും ഇവരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വുഡ്ലാന്റിലുള്ള കൗണ്ടിഷെറിഫ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍ ഇവരുടെ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈയ്യിടെ സി.പി.എസ്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നതായും ഷെറിഫ് പറഞ്ഞു.
ജനിഫറാണ് വാഹനം ഓടിച്ചിരുന്നതെന്നും, അപകടം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചു വരുന്നതായും ഷെറിഫ് ഓഫീസ് അറിയിച്ചു.