കേരളം വില്‍പ്പനയ്ക്ക് : ഒളിക്ക്യാമറയില്‍ കുടുങ്ങി സിപിഐ നേതാവും ഡെപ്യൂട്ടി കളക്ടറും
ഒളിക്ക്യാമറയില്‍ കുടുങ്ങി സിപിഐ നേതാവും ഡെപ്യൂട്ടി കളക്ടറും. സിപിഐ ജില്ലാ സെക്രെട്ടറി വിജയന്‍ ചെറുകര ഡെപ്യുട്ടി കളക്ടര്‍ സോമനാഥന്‍ എന്നിവരടങ്ങുന്ന ഭൂമാഫിയയാണ് ഏഷ്യാനെറ് ന്യൂസ് ടീമിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത്. 20 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ ഭൂമിയായ 4 അര ഏക്കര്‍ മിച്ച ഭൂമി സ്വകാര്യ ഭൂമിയാക്കി വില്‍പ്പന നടത്താനാണ് ശ്രമിച്ചത്. പണം വാങ്ങുന്നതും ചര്‍ച്ച നടത്തുന്നതും ഉള്‍പ്പടെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഉദ്യോഗസ്ഥരും നേതാക്കളും അടങ്ങിയ മാഫിയ സംഘത്തിലെ കണ്ണികള്‍ തിരുവനന്തപുരത്തും. ദല്ലാള്‍ ആയി വന്നയാള്‍ സിപിഐയുടെ തിരുവന്തപുരത്തെ ആസ്ഥാനമായ എം. സ്മാരകത്തിലും ഇതുമായി ബന്ധപ്പെട്ടിരുന്നു.
വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ പ്രതികരിച്ചു. പ്രതിജ്ഞാബദ്ധമായി അഴിമതിരഹിത സര്‍ക്കാര്‍ ആണ് എല്‍ഡിഫ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.