കല്യാണത്തിന് കോഴിക്കറി വിളമ്പിയില്ല എന്ന പേരില്‍ തര്‍ക്കം ; ഒരാള്‍ കൊല്ലപ്പെട്ടു
കോഴിക്കറി വിളബിയില്ല എന്ന പേരില്‍ കല്യാണ വീട്ടില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയസത്കാരത്തിനിടെയാണ് സംഭവം. സത്ക്കാരത്തിന് വന്ന അതിഥികളില്‍ ചിലര്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചത് ചിലര്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്ക് കലാശിക്കുകയായിരുന്നു. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്ന് അതിഥികളില്‍ ചിലര്‍ ആരോപിച്ചു. ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സത്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പതിനഞ്ചോളം പേരുമായി അല്പസമയം കഴിഞ്ഞ് തിരികെയെത്തി. തുടര്‍ന്ന് ആതിഥേയരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.