ചാനല്‍ അവതാരക ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചു

ഹൈദരാബാദില്‍ തെലുങ്ക് ചാനലായ v6 ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡി (36) ആണ് ആത്മഹത്യ ചെയ്തത്. ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി 10.50 ഓടെയാണ് സംഭവം. ഞായറാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വന്നതിന് പിന്നാലെ ഹൈദരാബാദില്‍ അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. തന്റെ ബുദ്ധിയാണ് തന്റെ ശത്രു എന്ന് രാധിക എഴുതിയ ഒരു കുറിപ്പാണ് പോലീസിന് ലഭിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുന്‍പാണ് രാധിക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയത്. മാതാപിതാക്കള്‍ക്കും 14 വയസുള്ള മകനുമൊപ്പമാണ് രാധിക കഴിയുന്നത്. ഇവര്‍ക്ക് വിഷാദ രോഗം ഉള്ളതായി പോലീസ് പറയുന്നു.