കല്യാണത്തിന് വരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രനിര്‍മ്മാണം ; സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍
വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അടക്കം രണ്ട് പേര്‍ കസ്റ്റഡിയില്‍. സദയം സ്റ്റുഡിയോ ഉടമകളായ സതീശന്‍, ദിനേശന്‍ എന്നിവരെയാണ് ഇന്ന് രാവിലെയോടെ പ്രത്യേക അന്വേഷണ സംഘം വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. സ്റ്റുഡിയോ ജീവനക്കാരനായ വീഡിയോ എഡിറ്റര്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ചത് സ്റ്റുഡിയോ ഉടമ നേരത്തെ അറിഞ്ഞുവെന്നതിന് തെളിവ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഉടകളായ ദിനേശന്‍, സതീശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കണ്ടെത്തിയ അശ്ലീല ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് കൈമോറിയോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കും. സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററും മുഖ്യപ്രതിയെന്നും കരുതുന്ന ബിബീഷാണ് ഇനി പിടിയിലാവാനുള്ളത്. പിടിയിലായവര്‍ക്കെതിരേ ഐ.ടി ആക്ട് പ്രകാരവും, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യാമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. സ്റ്റുഡിയോയില്‍ പൊലീസ് സംഘം റെയ്ഡ് നടത്തിയപ്പോള്‍ സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍ പൊലീസ് 46,000 ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നൂറുകണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗവും വിവാഹ വീഡിയോയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ്.
ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. വിദേശത്തുള്ള പ്രവാസികളായ ബന്ധുക്കള്‍ വഴിയാണ് വടകരയിലെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച വിവരം ലഭിച്ചത്. ഏഴ്മാസം മുമ്പു തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായിരുന്നു. പക്ഷെ എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരെ ഇവര്‍ നടപടിയും എടുത്തില്ല. ബിബീഷ് ഈ സ്ഥാപനത്തില്‍ നിന്ന് പുറത്ത് പോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്. തുടര്‍ന്ന് ബിബീഷും, സ്ഥാപന ഉടമകളും ഒളിവില്‍ പോവുകയും ചെയ്തു.