മലയാള സിനിമയില്‍ വര്‍ണ്ണ വിവേചനം നിലനില്ക്കുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് ; സൌന്ദര്യം ഇല്ലാത്തവരെ അംഗീകരിക്കാന്‍ പല മഹാന്മാര്ക്കും മടി
സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാന്‍ പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്ക്കും മടിയാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.തന്റെ ഫേസ്ബുക്ക് പേജിലാണ് സന്തോഷ് നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ ഉയര്‍ത്തി വിട്ട വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കേരളത്തില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ’ എന്നൊരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. എന്റെ സ്വന്തം അനുഭവം വെച്ചു പറയട്ടെ, കേരളത്തില്‍ വര്‍ണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വിവേചനം) കുറേ ആളുകള്‍ക്കിടയില്‍ വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്ന് സന്തോഷ് പറയുന്നു.
സൗന്ദരൃം കുറഞ്ഞവര്‍ പലരും ചമ്മലു കാരണം തങ്ങളുടെ വേദനയും ,ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ…കല്ലൃാണ കാരൃം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദരൃം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്….School ല്‍ നന്നായി പഠിച്ചാല്‍ മാത്രം പോരാ സൗന്ദരൃം കൂടി ഉണ്ടെന്കിലേ പല ടീച്ചര്‍മാരുടെയും സ്നേഹം കിട്ടൂ…എന്തിന് സൗന്ദരൃം കുറഞ്ഞവരുടെ വീട്ടില്‍ പോലും സൗന്ദരൃം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാല്‍ അച്ചനമ്മമാര് അവരെയാണ് കൂടുതല്‍ സ്നേഹിക്കുക….സന്തോഷ് തുറന്നടിക്കുന്നു. അതുപോലെ മറ്റു ഭാഷകളിലെ സൌന്ദര്യം കുറഞ്ഞ നടന്മാര് മലയാളത്തില്‍ ആയിരുന്നു വന്നിരുന്നത് എങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നനേ എന്നും സന്തോഷ് പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം…..
‘കേരളത്തില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ ‘
എന്നൊരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ….
എന്ടെ സ്വന്തം അനുഭവം വെച്ചു പറയട്ടെ….
കേരളത്തില്‍ വര്‍ണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വീവേചനം)
കുറേ ആളുകള്‍ക്കിടയില്‍ വളരെ ശക്തമായ് നിലനില്കുന്നുണ്ട്….
പത്രങ്ങളുടെ matrimonial കോളത്തില്‍ ‘സൗന്ദരൃം ഉള്ളവര്‍
മാത്രം അപേക്ഷിക്കുക ‘ എന്നു കാണാറില്ലേ..പല ജോലികളുടേയും
Notifications നോക്കൂ..fair and handosme, charming മതി പലര്‍ക്കും…
എനിക്കെതിരെ പല വിമര്‍ശകരും എഴുതാറുള്ള സ്ഥിരം comments
‘ഒരു നായകനു വേണ്ട സൗന്ദരൃം ഇയ്യാള്‍ക്കില്ല’, ‘ ഇങ്ങരുടെ
പല്ല് ശരിയല്ല’, ‘ മൂക്ക് ശരിയല്ല’, ‘ഇയ്യാള് കണ്ണാടി നോക്കാറില്ലേ’,
ഞാന്‍ പന്കെടുക്കാത്ത ഒരു TV Show ക്കിടയിലും ഏതോ ഒരു
ഡാന്‍സ് master ഉം, കുറേ mimicry ക്കാരും എനിക്കു സൗന്ദരൃമില്ല
എന്നു public ആയി പറഞ്ഞിരുന്നു …
ഒരാളുടെ സൃഷ്ടി (cinema etc) ഇഷ്ടമായില്ലെന്കില് അതു കാണേണ്ട
എന്നു വെക്കാം….അല്ലെന്ില് സൃഷ്ടിയിലെ കുറവുകളാണ് comment ആയി എഴുതേണ്ടത്..അല്ലാതെ നായകന്ടെ സൗന്ദരൃത്തെ
വിമര്ശിക്കുവാന് നമ്മുക്ക് ഒരു അധികാരവും ഇല്ല…(ആരും ആരേയും
ഒന്നും കാണുവാന്‍ നിര്ബന്ധിക്കുന്നീല്ല. ….നാമാര്‍ക്കും പണം കൊടുത്ത്
ഏല്പിച്ചിട്ടും ഇല്ല…ഓരോരുത്തരും അവരവര്‍ക്കു ഇഷ്ടമുള്ളത്
എടുക്കുന്നു….cenosr കഴിഞ്ഞു ഇറക്കുന്നു..India independent
Country ആണ്….എന്നു കരുതി ആരേയും സൗന്ദരൃം കുറഞ്ഞ
ആളായതിന്ടെ പേരില്‍ വിമര്‍ശിക്കേണ്ട..)
കേരളത്തിലെ മൊത്തം സൂപ്പര്‍ താരങ്ങളും ഒറ്റ നോട്ടത്തില്‍
സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്…
മൊത്തം നായികമാരും അതി സുന്ദരികളും ആണ്…
(യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 80% സൗന്ദരൃം കുറഞ്ഞവരും,
20% മാത്രമേ സുന്ദരന്മാരുള്ളൂ….
പക്ഷേ 100% സൗന്ദരൃം ഉള്ളവരുടെ പ്രതിനിധികളാണ് top stars)
മലയാള സിനിമയില്‍ കറുത്ത നിറമുള്ളവരേയും, സൗന്ദരൃം
കുറഞ്ഞവരേയും സാധാരണ വട്ടനോ,പൊട്ടനോ, കോമാളിയോ,
വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്…
ഇത്തരം ആളുകള്‍ നായകനായ് വന്നാല്‍ അത് അംഗീകരിക്കുവാന്‍
പലര്‍ക്കും മടിയാണ്…എന്നാല്‍ സൗന്ദരൃം കുറഞ്ഞവര്‍ സ്വയം
കോമാളി വേഷം കെട്ടി വരികയോ, ‘ ഹീറോയിസം’ ഒട്ടും
ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹൃ ബോധം കുറഞ്ഞ,
കഥാ പാത്രങ്ങളായ് audience നു മുന്നില്‍ വന്നാല്‍
അവരത് സ്വീകരിക്കും…ഹിറ്റാക്കും….
Eg…’കരുമാടി കുട്ടന്’, ‘വടക്കു നോക്കി യന്തം’, ‘ചിന്താ
വിശിഷ്ടയായ ശൃാമള’, ‘ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’,
‘കട്ടപ്പനയിലെ റിതിക്ക് റോഷന്’ etc,etc…
ഇതിലെ നായകന്മാര് 10 പെരെ ഇടിച്ചിടുന്നില്ല…item osng ഇല്ല…
സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല…
സൗന്ദരൃം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ,
5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ്
മലയാള സിനിമ പറയാതെ പറയുന്നത്…ഭൂരിഭാഗം വില്ലന്മാരും
സൗന്ദരൃം കുറഞ്ഞവരാകും….
(മറ്റു ഭാഷകളില്‍ ഇങ്ങനല്ല…..അവിടെ സൗന്ദരൃം കുറഞ്ഞവര്‍
നിയകനായ് വന്നാലും ഹീറൊയിസം ഉണ്ടാകും,
പല പെണ്‍കുട്ടികളും പ്രേമിക്കും, പഞ്ച് dialogue പറയും…)
സൗന്ദരൃം കുറഞ്ഞവര്‍ പലരും ചമ്മലു കാരണം തങ്ങളുടെ
വേദനയും ,ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ…
കല്ലൃാണ കാരൃം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദരൃം
ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്….School ല്‍
നന്നായി പഠിച്ചാല്‍ മാത്രം പോരാ സൗന്ദരൃം കൂടി
ഉണ്ടെന്കിലേ പല ടീച്ചര്‍മാരുടെയും സ്നേഹം കിട്ടൂ…
എന്തിന് സൗന്ദരൃം കുറഞ്ഞവരുടെ വീട്ടില്‍ പോലും
സൗന്ദരൃം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാല്‍ അച്ചനമ്മമാര്
അവരെയാണ് കൂടുതല്‍ സ്നേഹിക്കുക….
നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആത്മഹതൃ ചെയ്യുന്നവരും
സൗന്ദരൃം കുറഞ്ഞവര്‍ ആണേ…observe ചെയ്തു നോക്കൂ…
വര്‍ഷങ്ങള്‍ക്കു മുമ്പ് എന്ടെ മുമ്പില്‍ വെച്ച് ഒരച്ചന് 3 വയസ്സുള്ള മകളെ..
‘കരുമീ..’ ‘എടീ കറുപ്പീസേ…’ എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്…
പെണ് കുട്ടികള്‍ മാത്രം പഠിക്കുന്ന hostel കളില്‍ പോലും
വര്‍ണ്ണ വിവേചനം നില നില്കുന്നതായ് എന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ട്…
എന്ടെ പരിചയത്തിലൊരു Panchayth Secretary ഉണ്ടായിരുന്നു..
കാണുവാന്‍ സൗന്ദരൃം തീരെ കുറവായിരുന്നു..ഈ കാരണം
കൊണ്ടു staff ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല…
അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും….
ഉയര്‍ന്ന തസ്തികകളിലെ സൗന്ദരൃം കുറഞ്ഞ ,കീഴ് ജാതിയിലെ ,
പലര്‍ക്കും ഇതു പോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും
അനുഭവിക്കേണ്ടി വരുന്നു…പലരും പുറത്തു പറയുന്നില്ല…
സൗന്ദരൃം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും
ബഹുമാദിക്കുവാന് 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ
പല മഹാന്മാര്ക്കും മടിയാണ്…
വഴിയില്‍ ഒരു കരിംപൂച്ച വട്ടം ചാടിയാല്‍ തുടങ്ങും
നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്ത!
മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ …
കേരളത്തില്‍ പുരോഗമന ചിന്തയും ,പ്രബുദ്ധതയുമെല്ലാം ,
പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം
സിനിമയിലും കഥകളിലും മാത്രമാണുള്ളത്….practical life ല്‍
ശക്തമായ ജാതീയത, വര്‍ണ്ണ വിവേചനം etc നിലനില്കുന്നു….
(വാല് കഷ്ണം:- തമീഴിലേയും മറ്റു ഭാഷയിലേയും സൗന്ദരൃം കുറഞ്ഞ
Super stars അബദ്ധത്തില്‍ കേരളത്തില്‍ എങ്ങാന്‍
ജനിച്ചവരാണെന്കില് എന്താകുമായിരുന്നു സ്ഥിതി ?
കളിയാക്കലുകളും വര്‍ണ്ണ വിവേചനവും സഹിക്കാനാകാതെ
അവരെല്ലാം പണ്ടേ ആത്മഹതൃ ചെയ്തേനേ….
ഞാനതിന് പരിഹാരമായാണ് എന്ടെ സിനിമയില്‍
8 നായികമാരെ വെക്കുന്നത്….)