രാത്രി റൂമിന്റെ വാതില്‍ തുറന്നു കൊടുക്കാത്ത നായിക നടിയെ നടന്‍ ക്രൂരമായി മര്‍ദിച്ചു

ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. ഭോജ്പൂരി നടനായ പവന്‍ സിംഗിനെതിരെയാണ് സഹതാരം അക്ഷര സിംഗിനെ ആക്രമിച്ച കേസില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ച് മോശമായി പെരുമാറിയ പവനെ അക്ഷര തന്റെ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. പവന്‍ അക്ഷരയെ മര്‍ദ്ദിക്കന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ദൃക്‌സാക്ഷികളാണ്.

കൈകള്‍ക്ക് സാരമായി പരിക്കേറ്റ അക്ഷരയെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുടക്കുകയാണെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു. ഇതിന്റെ കൂടി വൈരാഗ്യമാണ് ആക്രമത്തില്‍ കൊണ്ടെത്തിച്ചത്. സില്‍വാസ എന്ന സിനിമയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു നടി.