സൈനികവേഷത്തില്‍ എത്തി പത്മഭൂഷണ്‍ ഏറ്റുവാങ്ങി ധോണി -വീഡിയോ

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സൈനികവേഷത്തില്‍ എത്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. അതിനാലാണ് ധോണി സൈനികവേഷത്തില്‍ എത്തി അവാര്‍ഡ് സ്വീകരിച്ചത്. കപില്‍ ദേവിനാണ് ഇതിനു മുമ്പ് ക്രിക്കറ്റ് ലോകത്ത് നിന്ന് പത്മഭൂഷണ്‍ ലഭിച്ചിട്ടുള്ളത്.