ഗെയ്‌ലിനുംകിട്ടി സെവാഗിന്റെ വക ; ഇതിലും മികച്ച ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം

സിഡ്നി: ക്രിക്കറ്റ് താരങ്ങളെ ട്രോളുന്നതില്‍ വരുതനാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗ്. കഴിഞ്ഞ ദിവസവും ഒരു ട്രോള്‍ സെവാഗ് ട്വീറ്റ് ചെയ്തു. ഇത്തവണ വിന്‍ഡീസ് കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്‌ലാണ് സെവാഗിന്റെ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. തമാശ നിറഞ്ഞ ഒരു നൃത്ത വീഡിയോയാണ് സെവാഗ് ട്വീറ്റ് ചെയ്തത്. ഇന്ത്യക്കാരനായ യുവാവാണ് നൃത്തം ചെയ്യുന്നത്.

വീഡിയോടൊപ്പം ഒരു ക്യാപ്ഷന്‍… നിങ്ങള്‍ക്കറിയാവുന്ന ഒരാളെ മെന്‍ഷന്‍ ചെയ്ത് എന്തെങ്കിലും പറയുക. . നൃത്തച്ചുവടുകള്‍ക്ക് പേര് ക്രിക്കറ്റ് താരമാണ് ഗെയ്ല്‍. സെവാഗ് ഗെയ്ലിനെ മെന്‍ഷന്‍ ചെയ്യാന്‍ മറ്റൊരു കാരണവും വേണ്ടായിരുന്നു.