ഫ്ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ അതികായന്മാരായ ഫ്‌ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍ രംഗത്ത്. ആപ്പിള്‍, മൈക്രോമാക്സ്, നോക്കിയ, വിവോ, ലാവ, ലെനോവൊ എന്നീ മൊബൈല്‍ കമ്പനികളാണ് കേന്ദ്ര സര്‍ക്കാരിന് സംയുക്തമായി പരാതി നല്‍കിയിരിക്കുന്നത്. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും എഫ്ഡിഐ നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും മൊബൈല്‍ ഫോണുകള്‍ക്ക് വലിയ തോതില്‍ നേരിട്ടും അല്ലാതെയും വിലക്കിഴവ് നല്‍കുന്നു എന്നതാണ് മൊബൈല്‍ കമ്പനികളുടെ പ്രധാന ആരോപണം.

ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിലക്കിഴിവ് നല്‍കുന്നതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ രീതിയിലുള്ള നഷ്ടം ഉണ്ടാകുന്നതായും മൊബൈല്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട കച്ചവടക്കാരുടെ വരുമാനത്തില്‍ വലിയ രീതിയിലുള്ള കുറവ് ഉണ്ടാകുന്നു. ഇത് അവര്‍ക്ക് ജോലി തന്നെ നഷ്ടപെടുമെന്ന ഭീഷണി ഉണ്ടാകുന്നതായും മൊബൈല്‍ കമ്പനികള്‍ പറയുന്നു. എഫ്ഡിഐ നിയമങ്ങള്‍ ലംഘിച്ച് മൊബൈല്‍ വില്‍പ്പന നടത്തുന്നതിനെതിരെ ഉടന്‍ തന്നെ നടപടി നടപടി സ്വീകരിക്കണം എന്നതാണ് മൊബൈല്‍ കമ്പനികളുടെ ആവശ്യം.