സംസ്ഥാനത്ത് തിങ്കളാഴ്ച്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍
തിങ്കളാഴ്ച ദളിത് സംഘടനകളുടെ സംയുക്ത സമിതി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, കൊലക്കുറ്റത്തിന് കേസ് എടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമ്പത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുക, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വസ്ഥിതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ ലഘൂകരണം കൊണ്ടുവന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.