സൌദിയിലെ ആദ്യ തിയറ്റര്‍ ഏപ്രില്‍ 18 തുറക്കും

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന നിരോധനത്തിനു ശേഷം സൌദിയിലെ ആദ്യ സിനിമാ തിയറ്റര്‍ ഏപ്രില്‍ 18 തുറക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമാ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും. ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ തുറക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്.