റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ കടയുടമ തല്ലിക്കൊന്നു
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ റേഷന്‍കടയുടമ തല്ലിക്കൊന്നു. മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ആസി എന്ന 75 കാരിയാണ് കൊല്ലപ്പെട്ടത്. തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ആസിയുടെ ആവശ്യം കടയുടമയായ നസീര്‍ നിഷേധിച്ചു. പിന്നീട് ആസിയെതുടരെത്തുടരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‍ അവര്‍ അവിടെ മരിച്ചു വീഴുകായിരുന്നു. ആസിയുടെ മരണത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
പോലീസിന് മൃതദേഹം വിട്ടുകൊടുക്കാനും ജനങ്ങള്‍ മടിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. സംഭവത്തില്‍ കടയുടമ നസീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഷമീം, ജാനു എന്നിവരാണ് മറ്റ് രണ്ട്‌പേര്‍. എന്നാല്‍ കേസില്‍ ഇതുവരെ ആരുടയെും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.