ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ചുരുങ്ങിയത് 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പറയുന്നത്. വാഹനം ഓടിച്ചിരുന്ന ആള്‍ സ്വന്തമായി വെടിവെച്ച് മരിക്കുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ കൂടെയുള്ള രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. അതേസമയം തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കാളയാനാവില്ലെന്ന് പോലീസ് പറയുന്നു.