മോദി അധികാരത്തില്‍ വന്നിട്ട് ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് ബിജെപി എം.പിയുടെ കത്ത്
യു പി : മോദിക്ക് എതിരെ പരാതിയുമായി ദളിതനായ ഒരു ബിജെപി എം.പി കൂടി രംഗത്ത്. നാല് വര്‍ഷത്തിനിടെ രാജ്യത്തെ 30 കോടി ദളിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ യുപിയില്‍ നിന്നും ബിജെപി എംപി യശ്വന്ത് സിങ് കുറ്റപ്പെടുത്തുന്നു. ഒരു ദളിതനായതിനാല്‍ എനിക്ക് എന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല, സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് താന്‍ ഒരു എംപിയായതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഇതിപ്പോള്‍ യു.പിയില്‍ നിന്ന് മൂന്നാമത്തെ എം.പിയാണ് പ്രധാനമന്ത്രിക്ക് പരാതിയുമായി കത്തയക്കുന്നത്. നേരത്തെ ഛോട്ടെ ലാല്‍ ഖര്‍വാര്‍ യോഗി ആദിത്യനാഥ് അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന പരാതിയുമായി മോദിക്ക് കത്തെഴുതിയിരുന്നു. ഭാരത് ബന്ദ് ദിനത്തില്‍ ദളിതര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഇറ്റാവ എപിയായ അശോക് ധോറെയും മോദിക്ക് കത്തയച്ചിരുന്നു. രാജ്യം മുഴുവന്‍ ദളിത് പ്രക്ഷോഭം അലയടിക്കുന്നതിനിടെയാണ് ദളിതരോട് പുലര്‍ത്തുന്ന സമീപനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു ബി ജെ പിയിലെ ദളിത് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.