പ്രിന്‍സ് പള്ളിക്കുന്നേലിന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ബിസ്‌നസ് എക്‌സലന്‍സ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ പ്രോസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേലിന് സ്വിറ്റ്സര്‍ലന്‍ഡിലെ വിന്റര്‍തുര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ബിസ്‌നസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.
ബിസ്‌നസ് രംഗത്തെ നേട്ടങ്ങളും, പ്രവാസ ലോകത്ത് നല്‍കിയ സംഭാവനകളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം. ഏപ്രില്‍ 7ന് സൂറിച്ചില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ സ്വിസ് പാര്‍ലമെന്റംഗം നിക് ഗുഗ്ഗര്‍ പുരസ്‌കാരം പ്രിന്‍സിന് സമ്മാനിച്ചു. രാജ്യത്തെ നിരവധി മലയാളികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി വിയന്നയില്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ് പ്രിന്‍സ് പള്ളിക്കുന്നേല്‍. എക്‌സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിന്‍സ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന ആഗോള മലയാളി പ്രവാസി സംഘടനയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ്. ബിസിനസിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം സാമൂഹ്യ രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ ചുവടുവയ്പുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.