ദളിത് സംഘടനകളുടെ ഹര്‍ത്താലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പി സി ജോര്‍ജ്ജ് (വീഡിയോ)

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് . ഏഭ്യന്‍മാരാണ് ദളിത് സംഘടനകളുടെ സമരത്തെ അധിക്ഷേപിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് നേരെയുള്ള അതിക്രൂരമായ കടന്നാക്രമണം നടക്കുന്നു. ചില സംഘടനകളും, മുതലാളിമാരും വൃത്തികെട്ട മനസ്സിന്റെ ഉടമകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.കേരള സമൂഹം ഒന്നടങ്കം ദളിത് വിഭാഗങ്ങളുടെ സമരത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കണം. ജനപക്ഷവും പി സി ജോര്‍ജും സര്‍വ പിന്തുണയും പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

സമരത്തെയോ ഹര്‍ത്താലിനെയോ അനുകൂലിക്കയല്ല, മറിച്ച് അവരുടെ സമരത്തെ മാത്രം അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. എന്നും പി സി ജോര്‍ജ്ജ് പറയുന്നു. അടിച്ചമര്‍ത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്നും,സുപ്രീം കോടതി വിധിയെ നിയമനിര്‍മാണത്തിലൂടെ മറിക്കിടക്കണമെന്നും ആവശ്യം കൂടി ഹര്‍ത്താലിനുണ്ട്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച അവകാശ സമരത്തെ പിന്തുണക്കുന്നു.
എല്ലാ ജനാധിപത്യ വിശ്വാസികളും ഈ പോരാട്ടത്തോട് അനുഭാവം പ്രകടിപ്പിച്ച് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.